Home LATEST NEWS malyalam പുതിയ വാർത്ത മോദി തിരുവവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ

മോദി തിരുവവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| നിയമസഭ തെരഞ്ഞെടുപ്പിന് എന്‍ ഡി എ ക്യാമ്പിന് ആവേശം പകരാന്‍ തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ ആരംഭിച്ചു. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍, വട്ടിയൂര്‍ക്കാവിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ എന്നിവര്‍ മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരം നഗരമദ്ധ്യത്തിലെ കിള്ളിപ്പാലം മുതല്‍ കരമന വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ ആദ്യ പൊതുപരിപാടി. ശേഷം ആറ് മണിയോടെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തില്‍ എത്തുന്നത്.