Home ബിസിനസ്സ് business malyalam മോദി എപ്പോഴും പ്രചോദനം; പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കുമെന്ന് റോബിൻ രാധാകൃഷ്ണൻ

മോദി എപ്പോഴും പ്രചോദനം; പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കുമെന്ന് റോബിൻ രാധാകൃഷ്ണൻ

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് എപ്പോഴും പ്രചോദനമായിരുന്നുവെന്ന് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റോബിൻ രാധാകൃഷ്ണൻ. തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെയെന്നും വലിയ പരിപാടികൾ നടക്കുമ്പോൾ ചെറിയ പ്രശ്നങ്ങളെ വലിയ വിവാദമാക്കി കുത്തിത്തിരിപ്പുണ്ടാക്കുന്നതാണ് ചിലരുടെ പ്രവൃത്തിയെന്നും റോബിൻ പറഞ്ഞു.

പാർട്ടി ആവശ്യപ്പെട്ടാൽ വർക്കലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന എൻഡിഎ വേദിയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോബിൻ.ഡോ. റോബിൻ രാധാകൃഷ്ണൻ നേരത്തെ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു.

ഇതിന് മുമ്പ് ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ എൻഡിഎ സഖ്യകക്ഷിയായ ട്വന്റി–20യിൽ ചേർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ മത്സരിക്കുമെന്ന സൂചനകൾ അന്നുതന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന പ്രസ്താവനയുമായി റോബിൻ വീണ്ടും രംഗത്തെത്തിയത്.