Home tech news malyalam മുസ്ലീം പെണ്‍കുട്ടികളെ വേട്ടയാടാന്‍ അനുവദിക്കില്ല; ശൈശവ വിവാഹം തടയാനുള്ള മൂന്നാംഘട്ട പരിശോധനയില്‍ പിടിയിലായത് 416 പേര്‍

മുസ്ലീം പെണ്‍കുട്ടികളെ വേട്ടയാടാന്‍ അനുവദിക്കില്ല; ശൈശവ വിവാഹം തടയാനുള്ള മൂന്നാംഘട്ട പരിശോധനയില്‍ പിടിയിലായത് 416 പേര്‍

1
0

Source :- KERALA BHOOSHANAM NEWS

ഗുവാഹത്തി: ശൈശവ വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്ന് അസം സര്‍ക്കാര്‍. ശൈശവ വിവാഹം തടയാനുളള മൂന്നാംഘട്ട പരിശോധനയില്‍ 416 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അറസ്റ്റിലായവരെ വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
” ശൈശവ വിവാഹത്തിനെതിരായ പോരാട്ടം അസം തുടരുന്നു. ഇതിനെതിരായ മൂന്നാം ഘട്ട ഓപ്പറേഷന്റെ ഭാഗമായി 416 പേരെ അറസ്റ്റ് ചെയ്യുകയും 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്വേഷണം മുന്നോട്ടുപോകും. ശൈശവ വിവാഹമെന്ന സാമൂഹിക തിന്മ അവസാനിക്കുന്നത് വരെ പോരാടും.”- ഹിമന്ത ബിശ്വശര്‍മ്മ എക്സില്‍ കുറിച്ചു.
2023 ഫെബ്രുവരിയിലും ഒക്ടോബറിലുമായി ശൈശവ വിവാഹത്തിനെതിരെ അസം സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഫെബ്രുവരിയില്‍ 3,483 പേരെ അറസ്റ്റ് ചെയ്യുകയും 4,515 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ 915 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 710 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. താന്‍ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം അസമില്‍ ശൈശവ വിവാഹം നടത്താന്‍ അനുവദിക്കില്ലെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
മുസ്ലീം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതം കൊണ്ട് കളിക്കാന്‍ ആരെയും അനുവദിക്കില്ല. 2026 ന് മുമ്പ് സംസ്ഥാനത്തെ ശൈശവ വിവാഹങ്ങള്‍ക്ക് തടയിടും. 6-8 വയസുവരെ പ്രായമുള്ള കുട്ടികളെയാണ് ബലിയാടുകളാക്കുന്നത്. ഇതിന് കൂട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസിന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.