Home LATEST NEWS malyalam പുതിയ വാർത്ത മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന് പി കെ കുഞ്ഞാലിക്കുട്ടി

6
0

Source :- SIRAJLIVE NEWS

മലപ്പുറം |  തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുസ്ലി ലീഗിന്റെ സ്ഥനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നും നടന്നു. പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലീം ലീഗും എല്ലാ അര്‍ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങളും പറഞ്ഞു.ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു