Home LATEST NEWS malyalam പുതിയ വാർത്ത മര്‍കസ് റൈഹാന്‍വാലി വിദ്യാര്‍ഥിയുടെ കഥാസമാഹാരം കവര്‍ പ്രകാശനം ചെയ്തു

മര്‍കസ് റൈഹാന്‍വാലി വിദ്യാര്‍ഥിയുടെ കഥാസമാഹാരം കവര്‍ പ്രകാശനം ചെയ്തു

10
0

Source :- SIRAJLIVE NEWS

കാരന്തൂര്‍ |  മര്‍കസ് റൈഹാന്‍ വാലി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച ‘പന്തയത്തില്‍ ജയിച്ച ആമ’ എന്ന കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ചടങ്ങില്‍ വിഎം റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. റൈഹാന്‍ വാലി പ്രിന്‍സിപ്പല്‍ മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനി, ഖലീല്‍ സഖാഫി, മാജിദ് സഖാഫി, ആഷിക് സഖാഫി, റാഷിദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി പരേതനായ അബ്ദുല്‍ നാസര്‍-ത്വാഹിറ ദമ്പതികളുടെ മകനായ ഫാസിഹ് എട്ടാം ക്ലാസ് മുതലാണ് റൈഹാന്‍ വാലിയില്‍ പഠനം ആരംഭിച്ചത്. ക്യാമ്പസിലെ പഠനാന്തരീക്ഷവും അധ്യാപകരുടെയും വിദ്യാര്‍ഥി കൂട്ടായ്മയുടെയും നിരന്തര പ്രോത്സാഹനവുമാണ് കഥാസമാഹാരത്തിന്റെ എഴുത്തിന് പ്രേരിപ്പിച്ചതെന്ന് ഫാസിഹ് പറഞ്ഞു.

വിദ്യാര്‍ഥികളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റൈഹാന്‍ വാലിയില്‍ ആവിഷ്‌കരിച്ച ‘കൂട്ടുകാരുടെ പുസ്തകം’ എന്ന പദ്ധതിയിയുടെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഫാസിഹിന്റേത്. ഓരോ വര്‍ഷവും ഈ പദ്ധതിയിലൂടെ ഓരോ പുസ്തകങ്ങള്‍ വെളിച്ചം കാണും. ഇതിനായി വിവിധ രചനാ പരിശീലനങ്ങളും ശില്‍പശാലകളും കാമ്പസില്‍ സംഘടിപ്പിച്ചുവരുന്നു