Home LATEST NEWS malyalam പുതിയ വാർത്ത മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വം മാറി; വിരലിലെ 15 തുന്നിക്കെട്ടും വോട്ട് തടഞ്ഞില്ല, ഒടുവിൽ അക്ഷയ വോട്ട്...

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വം മാറി; വിരലിലെ 15 തുന്നിക്കെട്ടും വോട്ട് തടഞ്ഞില്ല, ഒടുവിൽ അക്ഷയ വോട്ട് രേഖപ്പെടുത്തി

3
0

Source :- SIRAJLIVE NEWS

തൃശ്ശൂർ | ചൂണ്ടുവിരലിലെ പരിക്കും തുന്നിക്കെട്ടും കാരണം വോട്ട് നിഷേധിക്കപ്പെട്ട യുവതിക്ക് ഒടുവിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ലഭിച്ചു. തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി സ്വദേശി അക്ഷയയാണ് കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ വോട്ട് രേഖപ്പെടുത്തിയത്. വൈകിട്ട് ആറ് മണിക്ക് ശേഷമാണ് അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ സാധിച്ചത്.

കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്കൂളിലെ ബൂത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്ഷയ വോട്ട് ചെയ്യാനെത്തിയത്. മിക്സിയിൽ കൈപ്പെട്ട് ഇടതുകൈയിലെ ചൂണ്ടുവിരലിന് 15 ഓളം തുന്നിക്കെട്ടുകൾ ഉണ്ടായിരുന്നതിനാൽ വിരൽ മരുന്നുവെച്ച് കെട്ടിയ നിലയിലായിരുന്നു. മഷി പുരട്ടേണ്ട വിരലിൽ ബാന്റേജ് ഉള്ളതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പ്രിസൈഡിങ് ഓഫീസറുടെ കർശന നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥൻ ആദ്യം അനുമതി നൽകിയില്ല.

ഇതോടെ കൈക്കുഞ്ഞുമായി ബൂത്തിന് പുറത്ത് അക്ഷയ പ്രതിഷേധം ആരംഭിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. വിവരം അറിഞ്ഞതിനെത്തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും യുവതിക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഒടുവിൽ സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷം ആറ് മണിയോടെ വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. വിരലിലെ തുന്നിക്കെട്ടിന്റെ അവസാന ഭാഗത്ത് മഷി പുരട്ടിയാണ് അക്ഷയ വോട്ട് രേഖപ്പെടുത്തിയത്.

Summary

Akshaya, a voter from Thrissur who was initially denied her right to vote due to a bandaged index finger, finally cast her ballot after 6 PM. Following intense protests by political leaders and a directive from the District Collector, the presiding officer accepted a written affidavit and allowed her to vote by applying ink over the bandage.