Home LATEST NEWS malyalam പുതിയ വാർത്ത ഭാര്യാസഹോദരിയെയും മകളെയും വീട്ടില്‍ കയറി ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

ഭാര്യാസഹോദരിയെയും മകളെയും വീട്ടില്‍ കയറി ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

8
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | ഭാര്യാ സഹോദരിയെയും പ്രായപൂര്‍ത്തിയാവാത്ത മകളെയും വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബര്‍ ടൗണ്‍ഷിപ്പ്, ഹൗസ് നമ്പര്‍ 177ല്‍ ഫഹറുദ്ദീന്‍ (49) ആണ് അറസ്റ്റിലായത്.

ഫഹറുദ്ദീന്റെ ഭാര്യാ സഹോദരിയായ അടൂര്‍ കോട്ടമുകള്‍ സ്വദേശി റഷീദ മന്‍സിലില്‍ ബിസ്മിയുടെ വീട്ടിലെത്തിയ പ്രതി കതക് ചവിട്ടി തുറന്ന് ബിസ്മിയെയും 12 വയസ്സുള്ള മകളെയും മര്‍ദിക്കുകയായിരുന്നു. തൂമ്പ കൊണ്ടായിരുന്നു ക്രൂര മര്‍ദനം. തലക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ ബിസ്മിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടൂര്‍ എസ് എച്ച് ഒ. ശ്രീകുമാര്‍, എസ് ഐമാരായ അനീഷ് എബ്രഹാം, അനൂപ് രാഘവന്‍, എ എസ് ഐ പ്രമോദ് ജി കുമാര്‍, സീനിയര്‍ സി പി ഒ. ശ്യാം കുമാര്‍, സി പി ഒ. വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.