Home LATEST NEWS malyalam പുതിയ വാർത്ത ബിരുദ പഠനം; 1,000 സ്‌കോളർഷിപ്പ്

ബിരുദ പഠനം; 1,000 സ്‌കോളർഷിപ്പ്

8
0

Source :- SIRAJLIVE NEWS

സംസ്ഥാനത്തെ ബിരുദ വിദ്യാർഥികൾക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളജുകളിലും ബിരുദത്തിന് പഠിക്കുന്നവർക്കാണ് അവസരം. ബിരുദാനന്തര ബിരുദതലത്തിൽ തുടർപഠനത്തിനും സ്കോളർഷിപ്പ് ലഭിക്കും. ഈ വർഷം 1,000 പേർക്കാണ് നൽകുക.

ആർക്കൊക്കെ

സയൻസ്, സോഷ്യൽസയൻ സ്, ഹ്യൂമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ, എയ്ഡഡ് കോഴ്സുകളിൽ പഠിക്കുന്ന ഒന്നാംവർഷ ബിരുദക്കാർക്കും നാല് വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം. സമാനമായ കോഴ്‌സുകൾക്ക് ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന ഒന്നാംവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. പ്ലസ്ടു തലത്തിൽ ലഭിക്കേണ്ട മിനിമം മാർക്കിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത നിശ്ചയിക്കുന്നത്.

ബിരുദപഠനത്തിന് ഒന്നാംവർഷം 12,000, രണ്ടാംവർഷ 18,000, മൂന്നാംവർഷം 24,000, നാലാംവർഷം 40,000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പ്.

ബിരുദാനന്തരബിരുദ തലത്തിൽ തുടർപഠനത്തിന് ഒന്നാംവർഷം 40,000 രൂപയും രണ്ടാംവർഷം 60,000 രൂപയും ലഭിക്കും.

വ്യവസ്ഥകൾ

പ്രൊഫഷനൽ കോഴ്സുകൾക്കും / സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകൾക്കും പഠിക്കുന്ന വർ അപേക്ഷിക്കേണ്ടതില്ല.

40 ശതമാനമോ അതിന് മുകളിലോ ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർ ഷിപ്പ് തുകയുടെ 25 ശതമാനം അധികമായി നൽകും.

ഓരോ സർവകലാശാലകളിലും ഓരോ സ്ട്രീമിലും അനുവദിച്ചിട്ടുള്ള ആകെ സീറ്റുകൾക്ക് ആനുപാതികമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്.

അപേക്ഷ

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ scholarship.kshec.kerala. gov.in എന്ന വെബ്‌സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യുക. അപേക്ഷാഫോമിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകി ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ കോപ്പിയെടുത്ത് സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 28. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് പത്ത്.