Home ബിസിനസ്സ് business malyalam ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കി നൽകൽ ; തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ അഴിമതി:കെ.സി. വേണുഗോപാല്‍

ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കി നൽകൽ ; തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ അഴിമതി:കെ.സി. വേണുഗോപാല്‍

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഈ തിരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ബാര്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തിനൊരിക്കലാണ് പുതുക്കിക്കൊടുക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.

കോടിക്കണക്കിന് രൂപ ബാര്‍ ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടാണ് പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്ക് കാത്തിരിക്കാതെ വെബ്‌സൈറ്റില്‍ പോലും പ്രസിദ്ധീകരിക്കാതെ രഹസ്യമായിട്ട് ഈ ബാറുകള്‍ക്കല്ലാം ലൈസന്‍സ് പുതുക്കിക്കൊടുത്തിരിക്കുന്നത്. ബാറുകളുടെ സമയപരിധി കൂട്ടിക്കൊടുത്തതും അഴിമതിയായിരുന്നു. ഇത് അതിനെക്കാളും വലുതാണ്.

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ വേണ്ടി ബാര്‍ ഉടമകള്‍ അവര്‍ ആവശ്യപ്പെട്ടുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാർ ചെയ്ത് കൊടുക്കുകയാണ്. ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് ഇതടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ബാര്‍ ഉടമകളില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നതെന്ന കെസി പറഞ്ഞു.