Home ബിസിനസ്സ് business malyalam ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം; അത്തരമൊരു ദിവസം ഒരിക്കലും വരില്ല: യോ​ഗി ആദിത്യനാഥ്

ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം; അത്തരമൊരു ദിവസം ഒരിക്കലും വരില്ല: യോ​ഗി ആദിത്യനാഥ്

12
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബാബരി മസ്ജിദ് സ്വപ്നം കാണുന്നവർ രാജ്യത്തെ നിയമം പാലിക്കണമെന്നും അത്തരമൊരു ദിവസം ഒരിക്കലും വരില്ലെന്നുമായിരുന്നു യോ​ഗി ആദിത്യനാഥിൻ്റെ പരാമർശം.

​ഇന്ന് ബരാബങ്കിയിലെ ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു യോ​ഗിയുടെ ഈ പരാമർശം. ‘ബാബരി മസ്ജിദ് സ്വപ്നം കാണുന്നവരോട് ഒന്നേ പറയാനുള്ളു, അങ്ങനൊരു ദിവസം ഒരിക്കലും ഉണ്ടാകില്ല, അതൊരു നടക്കാത്ത കാര്യമാണ്. രാജ്യത്തിൻ്റെ നിയമം അനുസരിച്ച് ജീവിക്കാൻ പഠിക്കൂ. നിയമം ലംഘിക്കുന്നവരുടെ വഴി നരകമായിരിക്കും’ എന്നായിരുന്നു യോ​ഗിയുടെ പ്രസ്താവന.

രാമഭക്തർക്ക് നേരെ വെടിയുതിർക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ലെന്നും അവർ രാമദ്രോഹികളാണെന്നും യോ​​ഗി പറഞ്ഞു. 1990 നവംബറിൽ ബാബറി മസ്ജിദ് പൊളിക്കാൻ അയോധ്യയിലേക്ക് പോയ ‘കർസേവകർക്ക്’ നേരെ ഉത്തർപ്രദേശ് പൊലീസ് വെടിയുതിർത്ത സംഭവത്തെക്കുറിച്ച് പരാമർശിച്ചായിരുന്നു യോ​ഗിയുടെ പ്രസ്താവന.