Home ബിസിനസ്സ് business malyalam ബംഗ്ലാദേശിലെ ഹിന്ദുക്കൾ അവകാശങ്ങൾക്കായി മുന്നിട്ടിറങ്ങിയാൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ ഉണ്ടാകും: മോഹൻ ഭാഗവത്

ബംഗ്ലാദേശിലെ ഹിന്ദുക്കൾ അവകാശങ്ങൾക്കായി മുന്നിട്ടിറങ്ങിയാൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ ഉണ്ടാകും: മോഹൻ ഭാഗവത്

9
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ അവരുടെ അവകാശങ്ങൾക്കായി പോരാടാൻ തീരുമാനിച്ചാൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്കുണ്ടാകുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. മുംബൈയിൽ ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

“ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവർ അവിടെ തന്നെ നിന്ന് പോരാടാൻ തീരുമാനിച്ചാൽ, ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും അവരെ സഹായിക്കും,” എന്ന് ഭാഗവത് പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യാ ഘടനയിൽ ഉണ്ടായ മാറ്റങ്ങളെ മുൻ സർക്കാരുകൾ വേണ്ടത്ര ഗൗരവത്തോടെ കാണാതിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ജനനനിരക്കിലുണ്ടായ വ്യതിയാനങ്ങളും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ഭാഗവത്, നിലവിലെ സർക്കാർ ഈ വിഷയങ്ങളിൽ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ആർഎസ്എസ് ജാതിവിവേചനം പുലർത്തുന്ന സംഘടനയല്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ഏത് ജാതിയിൽപ്പെട്ടവർക്കും ആർഎസ്എസ് മേധാവിയാകാമെന്നും, എസ്‌സി-എസ്ടി വിഭാഗത്തിൽപ്പെട്ടത് അയോഗ്യതയല്ലെന്നും, ബ്രാഹ്മണനായി ജനിക്കുന്നത് യോഗ്യതയുമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ നേരിടുന്ന വെല്ലുവിളികളെ സംഘർഷമില്ലാതെ കൈകാര്യം ചെയ്യാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഭാഗവത് വ്യക്തമാക്കി. “അവർ മോശം വാക്കുകൾ ഉപയോഗിച്ചാലും ഞങ്ങൾ പ്രതികരിക്കാറില്ല. അങ്ങനെ സംഘർഷം ഒഴിവാക്കുകയാണ് ചെയ്യുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.