Source :- SIRAJLIVE NEWS
കൊച്ചി|എറണാകുളം ഇടക്കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിന് ക്രൂരമര്‍ദനം. മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിനാണ് മര്‍ദനമേറ്റത്. യുവാവിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരുക്കേറ്റു.
ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു അക്രമം. സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ഇജാസ്, ചുരുളന്‍ നഹാസ്, അമല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.