Home LATEST NEWS malyalam പുതിയ വാർത്ത പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. കെ എ സലിം നിര്യാതനായി

പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. കെ എ സലിം നിര്യാതനായി

19
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പ്രശസ്ത ഹെമറ്റോളജിസ്റ്റ് (രക്തരോഗ വിദഗ്ധന്‍) ഡോ. കെ എ സലിം നിര്യാതനായി. 86 വയസ്സായിരുന്നു. 1963ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസും 1966 ല്‍ ജനറല്‍ മെഡിസിനില്‍ എം ഡിയും പാസായ സലിം വിദേശത്ത് പരിശീലനം നേടി. 1978 ല്‍ ലണ്ടന്‍ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെയും 1982 ല്‍ ലണ്ടന്‍ റോയല്‍ കോളജ് ഓഫ് പത്തോളജിസ്റ്റന്റെയും ബിരുദാനന്തര ബിരുദം സ്വന്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജി വിഭാഗത്തിന് തുടക്കം കുറിച്ചത് സലിമാണ്. രക്തസംബന്ധമായ പഠനങ്ങളിലും ചികിത്സയിലും രാജ്യത്തുതന്നെ അതിവിദഗ്ധരില്‍ ഒരാളായ ഡോ. സലിം സഊദി അറേബ്യയില്‍ കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി സേവനമനുഷ്ഠിച്ചു. ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസില്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതയായ പാത്തുമ്മാള്‍ ആണ് ഭാര്യ. ഡോ. ഷഫീഖ് (ബര്‍മിങ്ഹാം, യു കെ), റഫീഖ് (സഊദി) ഡോ. ആഷിഖ്, ഡോ. സജിക് (യു കെ) എന്നിവരാണ് മക്കള്‍. മയ്യിത്ത് നാളെ തിരുവനന്തപുരം പേട്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.