Home LATEST NEWS malyalam പുതിയ വാർത്ത പ്രവാസികളുടെ കുട്ടികള്‍ക്ക് വിവിധ പ്രവേശന പരീക്ഷകള്‍ക്ക് അവസരമൊരുക്കണം: ഖലീല്‍ തങ്ങള്‍

പ്രവാസികളുടെ കുട്ടികള്‍ക്ക് വിവിധ പ്രവേശന പരീക്ഷകള്‍ക്ക് അവസരമൊരുക്കണം: ഖലീല്‍ തങ്ങള്‍

4
0

Source :- SIRAJLIVE NEWS

മലപ്പുറം |  മഅദിന്‍ അക്കാദമിക്ക് കീഴില്‍ നടന്ന ഐ സി എഫ് ഫാമിലി സമ്മിറ്റ് പ്രൗഢമായി. മഅദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രായോഗിക പദ്ധതികളുണ്ടാകണമെന്നും നീറ്റ് അടക്കമുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷാര്‍ത്ഥികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയില്‍ പാരന്റിംഗ്, ആരോഗ്യ സംരക്ഷണം, സാമ്പത്തിക അച്ചടക്കം, കരിയര്‍ ഗൈഡന്‍സ്, സോഷ്യല്‍ മീഡിയ തുടങ്ങി വ്യത്യസ്ത സെഷനുകള്‍ നടന്നു.

ഐ.സി.എഫ് ഇന്റര്‍നാഷണല്‍ ക്യാബിനറ്റ് പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പകര, ഫൈനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ് കോയ തങ്ങള്‍, പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഐ.സി.എഫ് യു.എ.ഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, ഐ.സി.എഫ് ഇന്റര്‍നാഷണല്‍ കാബിനറ്റ് ഡെപ്യൂട്ടി പ്രിസഡന്റുമാരായ എം.സി അബ്ദുല്‍ കരീം, അബ്ദുറസാഖ് മുസ്ലിയാര്‍ പറവണ്ണ,
ഐ.സി.എഫ് ഇന്റര്‍നാഷണല്‍ കാബിനറ്റ് സെക്രട്ടറിമാരായ സുബൈര്‍ സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര, ബഷീര്‍ ഉള്ളണം, ശരീഫ് കാരശ്ശേരി, പ്ലാനിംഗ് ബോര്‍ഡ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട എന്നിവര്‍ പ്രസംഗിച്ചു.