Home LATEST NEWS malyalam പുതിയ വാർത്ത പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാർത്ഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല

പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാർത്ഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല

6
0

Source :- SIRAJLIVE NEWS

കൊച്ചി| പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ ആണ് നിലവില്‍ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടര്‍പട്ടികയില്‍ ലക്ഷ്മി പ്രിയയുടെ പേരില്ല. തൃക്കാക്കരിയിലെ ഫ്‌ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങള്‍ ലിസ്റ്റിലില്ല എന്നാണ് വിവരം.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മണ്ഡലത്തില്‍ നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോയും റദ്ദാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് പരിപാടി മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്നലെയാണ് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ലക്ഷ്മിപ്രിയയെ കൂടാതെ തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍, ഏറ്റുമാനൂരില്‍ വീണാനായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, എന്നിവരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നു.