Home LATEST NEWS malyalam പുതിയ വാർത്ത പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു; എല്‍ഡിഎഫിന് മാത്രമെ പ്രതിബന്ധതയോടെ നാടിനെ നയിക്കാനാകു: മുഖ്യമന്ത്രി 

പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു; എല്‍ഡിഎഫിന് മാത്രമെ പ്രതിബന്ധതയോടെ നാടിനെ നയിക്കാനാകു: മുഖ്യമന്ത്രി 

3
0

Source :- SIRAJLIVE NEWS

കണ്ണൂര്‍  | ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്. ഒരുപാട് നേട്ടങ്ങള്‍ സംസ്ഥാനത്ത് കൈവരിക്കാനായി. അത് തുടരണം.  പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ജനങ്ങള്‍ ആകെ നാടിന്റെ വികസനത്തിന് ചിന്തിക്കുന്ന ജനത്തിന് കൃത്യമായ അനുഭവമുണ്ട്. ആ അനുഭവം അവരെ ബോധ്യപ്പെടുത്തിയത് എല്‍ഡിഎഫിന് മാത്രമെ പ്രതിബന്ധതോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാനാകു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേരളം രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ജനം ഒരു സംശയവുമില്ലാതെ പറയും എല്‍ഡിഎഫിന്റെ സംസ്‌കാരം കൊണ്ടാണ് ഇത് നേടിയത് എന്ന്. 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് ലഭിക്കും. ഡാഷ് അവരവര്‍ പൂരിപ്പിക്കേണ്ടതാണെന്ന് വിവാദ ഡാഷ് മോന്‍ പ്രയോഗത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടുള്ളത് ആരാണ്? അത് ഇദ്ദേഹമാണ്. കൂടുതല്‍ പറയുന്നില്ല.തിരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.