Source :- SIRAJLIVE NEWS
ആലപ്പുഴ|ആലപ്പുഴ പുന്നപ്രയില്‍ ഗ്യാസ് സിലിണ്ടറില്‍ പച്ചവെള്ളമെന്ന് പരാതി. ഗ്യാസ് ഏജന്‍സി വിതരണം ചെയ്ത സിലിണ്ടറിലാണ് വെള്ളം കണ്ടത്. മൂന്ന് ദിവസം മുമ്പാണ് പുന്നപ്ര കുറവന്‍തോട് ‘ഒരുമ’ ഫുഡ് പ്രൊഡക്ട്‌സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങിയത്. സ്ഥാപനത്തില്‍ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ സ്റ്റൗ ഓഫാവുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ആവില്ലെന്നും സംഭവവുമായി ബന്ധമില്ലെന്നുമാണ് ഗ്യാസ് ഏജന്‍സിയുടെ വിശദീകരണം. 19.1 കിലോ പാചകവാതക സിലിണ്ടറില്‍ 10 കിലോ ഭാരത്തില്‍ വെള്ളമായിരുന്നു.
ഫുഡ് പ്രൊഡക്ട്‌സ് സ്ഥാപനം നടത്തുന്ന കബീര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ സിലിണ്ടര്‍ വാങ്ങിയത്. സിലിണ്ടര്‍ പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടതെന്ന് കബീര്‍ പറയുന്നു. തുടര്‍ന്ന് വാല്‍വ് തുറന്ന് പരിശോധിച്ചപ്പോള്‍ പാചകവാതകത്തിന് പകരം പച്ചവെള്ളം പുറത്തേക്ക് വരികയായിരുന്നു.



