Home സ്പോർട്സ് sports malyalam പി വി സിന്ധു 
വിവാഹിതയായി

പി വി സിന്ധു 
വിവാഹിതയായി

1
0

Source :- DESHABHIMANI NEWS

ഉദയ്‌പുർ
ഇന്ത്യൻ ബാഡ്‌മിന്റൺ താരം പി വി സിന്ധു വിവാഹിതയായി. ഹൈദരാബാദ്‌ സ്വദേശിയും  ഉറ്റസുഹൃത്തുമായ വെങ്കട്ടദത്ത സായിയാണ്‌ വരൻ. രാജസ്ഥാനിലെ ഉദയ്‌പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം.

വെള്ളിയാഴ്‌ചമുതൽ വിവാഹച്ചടങ്ങുകൾ തുടങ്ങിയിരുന്നു. 24ന്‌ വധൂവരന്മാരുടെ നാടായ ഹൈദരാബാദിൽ വിവാഹസൽക്കാരം നടക്കും. വെങ്കട്ടദത്ത പോസിഡെക്‌സ്‌ ടെക്‌നോളജീസ്‌ എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറാണ്‌. രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്‌. സിന്ധു ജനുവരിയിൽ വീണ്ടും കളത്തിൽ സജീവമാകും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ