Home ബിസിനസ്സ് business malyalam പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്ത് തന്നെ ചർച്ചയാവുകയാണ്: എംഎ ബേബി

പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്ത് തന്നെ ചർച്ചയാവുകയാണ്: എംഎ ബേബി

33
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി പിണറായി വിജയൻയുടെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്ത് തന്നെ ചർച്ചയാവുകയാണെന്നും സംസ്ഥാനത്ത് എല്ലാ മേഖലയിലും വികസനം ഉണ്ടായിട്ടുണ്ടെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി . എന്നാൽ ഈ നേട്ടങ്ങളെ മറച്ചുവയ്ക്കാൻ ചിലർ തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യ മേഖലയിൽ കേരളം വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും, അതിനെ തകർക്കാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, സ്വകാര്യ മേഖലയെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു. മണലൂർ മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയിൽ കോൺഗ്രസ് നേതാക്കൾ കോടികൾ തട്ടിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. സീറ്റുകൾ വാഗ്ദാനം ചെയ്ത് കോൺഗ്രസ് ബിസിനസ് നടത്തുന്നതുപോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.