Home LATEST NEWS malyalam പുതിയ വാർത്ത പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും; കേരളത്തെ പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും; കേരളത്തെ പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  പിണറായി വിജയന്‍ തന്നെയായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘വിഷന്‍ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യറുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍’ എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ നടപടിയില്‍ ഏറെ ഖേദമുണ്ടെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

സമൂഹിക മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന വഴികളിലൂടെ സഞ്ചരിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദര്‍ശനം ഇന്ത്യയില്‍ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും മണി ശങ്കര്‍ അയ്യര്‍ പുകഴ്ത്തി