Home ബിസിനസ്സ് business malyalam പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ രമേശ് പിഷാരടി

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ രമേശ് പിഷാരടി

15
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ രമേശ് പിഷാരടി. പുതുപ്പള്ളി ഫെസ്റ്റ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പിഷാരടി. ഇതിനിടിയിലാണ് ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയായ ചാണ്ടി ഉമ്മനൊപ്പം കല്ലറയിലെത്തി വണങ്ങിയത്. പാലക്കാട് സ്ഥാനാർഥി പട്ടികയിൽ പേര് ഉയർന്നു കേൾക്കുന്നതിനോട് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

അടുത്ത കാലത്തായി പല തിരഞ്ഞെടുപ്പുകളിലും തന്റെ പേര് ചർച്ചകളിൽ വരുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും അത് ഏത് മണ്ഡലത്തിൽ ആയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പിഷാരടി പറഞ്ഞു. സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിലും സജീവമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.