Source :- SIRAJLIVE NEWS
പാലക്കാട്| പാലക്കാട് കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
പരുക്കേറ്റവര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോള്‍ ആളുകള്‍ സുരക്ഷിതമായ അകലം പാലിച്ചില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.



