Home LATEST NEWS malyalam പുതിയ വാർത്ത പഹല്‍ഗാം ഭീകരാക്രമണം; ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറില്‍

പഹല്‍ഗാം ഭീകരാക്രമണം; ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറില്‍

3
0

Source :- SIRAJLIVE NEWS

ശ്രീനഗര്‍ |   ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തില്‍ 26പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിറകെ ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹം വിലയിരുത്തും.

പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിക്കുകയും ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ആക്രമണം നടന്നതിന് പിന്നാലെ അമിത് ഷാ ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീരിലെ പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു.ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എക്‌സില്‍ കുറിച്ചു.