Home LATEST NEWS malyalam പുതിയ വാർത്ത പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു നല്‍കിയില്ല; പത്താംക്ലാസുകാരനെ സഹപാഠികള്‍ കുത്തിക്കൊന്നു

പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു നല്‍കിയില്ല; പത്താംക്ലാസുകാരനെ സഹപാഠികള്‍ കുത്തിക്കൊന്നു

21
0

Source :- SIRAJLIVE NEWS

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ 10-ാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ കുത്തിക്കൊലപ്പെടുത്തി. ദാമോ നഗരത്തിലെ മലയ്യ മില്ലിന് സമീപമുള്ള ഓജസ്വിനി സ്‌കൂളിലെ വിദ്യാര്‍ഥിയായ ഋഷി അഹിര്‍വാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

പരീക്ഷയ്ക്ക് ശേഷം ഹാളില്‍ നിന്നും പുറത്തിറങ്ങിയ ഋഷിയെ ഒരുസംഘം വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.ഇതിനിടെ കത്തികൊണ്ടുള്ള കുത്തേറ്റാണ് ഋഷി കൊല്ലപ്പെട്ടത്. വിദ്യാര്‍ഥികള്‍ക്കിടെയില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നേരത്തെ, പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞുനല്‍കണമെന്ന് ചില വിദ്യാര്‍ഥികള്‍ ഋഷിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഋഷി ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഋഷിയും സഹപാഠികളും തമ്മില്‍ ഇതേചൊല്ലി വഴക്കുണ്ടായി.അവസാന പരീക്ഷയുടെ ദിവസം പ്രതികാരം ചെയ്യുമെന്ന് സഹപാഠികള്‍ ഋഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്നും പുറത്തിങ്ങിയ ഋഷിയെ കാത്തിരുന്ന സഹപാഠികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയുയുമായിരുന്നു . ആശുപത്രിയിലെത്തിച്ചെങ്കിലും ഋഷിയെ രക്ഷിക്കാനായില്ല