Home LATEST NEWS malyalam പുതിയ വാർത്ത പതിനേഴുകാരനു നേരെ ലൈംഗീകാതിക്രമം;മധ്യവയസ്‌കന്‍ അറസ്റ്റില്‍

പതിനേഴുകാരനു നേരെ ലൈംഗീകാതിക്രമം;മധ്യവയസ്‌കന്‍ അറസ്റ്റില്‍

3
0

Source :- SIRAJLIVE NEWS

പന്തളം |  പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് മധ്യവയസ്‌കനെ പോലിസ് അറസ്റ്റ് ചെയ്തു. പന്തളം മെഡിക്കല്‍ മിഷന്‍ ജങ്ഷന് സമീപം പനച്ചവിളയില്‍ അന്‍വര്‍ ഖാന്‍(54) ആണ് പിടിയിലായത്. ഈ മാസം മൂന്നിന് രാത്രി പത്തരയോടെ പന്തളം എസ് ബി ഐ ബേങ്കിന് മുന്‍വശത്ത് നിന്നും 17 കാരനെ ഇയാള്‍ തന്റെ സ്‌കൂട്ടറില്‍ പിടിച്ചുകയറ്റി. തുടര്‍ന്ന് കുട്ടിയെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച്, സി എം ആശുപത്രിക്ക് പിന്നിലെ റോഡില്‍ വായനശാലയ്ക്ക് സമീപം എത്തിയപ്പോള്‍ ദേഹത്ത് കടന്നുപിടിച്ച് കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

കുട്ടിയുടെ മൊഴി അടൂര്‍ ജെ എഫ് എം കോടതിയിലും രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ്, എസ് ഐ സി വിനോദ് കുമാര്‍, എസ് സി പി ഓ ജലജ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.