Home LATEST NEWS malyalam പുതിയ വാർത്ത പതിനാല് വര്‍ഷത്തിന് ശേഷം സിറിയയില്‍ വീണ്ടും യു എസ് എംബസി തുറക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

പതിനാല് വര്‍ഷത്തിന് ശേഷം സിറിയയില്‍ വീണ്ടും യു എസ് എംബസി തുറക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

7
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ |  ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സിറിയയിലെ യുഎസ് എംബസി വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികളുമായി ട്രംപ് ഭരണകൂടം . 2012ലാണ് എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

സിറിയയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 2024 ഡിസംബറില്‍ ദീര്‍ഘകാലം സിറിയ ഭരിച്ചിരുന്ന ബഷാര്‍ അല്‍ അസദ് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് എംബസി തുറക്കാനുള്ള ആലോചനകള്‍ സജീവമായത്. മുന്‍ വിമത നേതാവ് അഹമ്മദ് അല്‍-ഷാറയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടവുമായി നയതന്ത്ര ബന്ധം പുതുക്കാനാണ് അമേരിക്കയുടെ നീക്കം.

സിറിയയിലെ പ്രത്യേക ദൂതനായ ടോം ബാറക്കാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ .സിറിയയുടെ മേലുള്ള ഉപരോധങ്ങള്‍ നീക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുവരുന്നതിനും അദ്ദേഹം ശക്തമായി വാദിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ അദ്ദേഹം ദമാസ്‌കസ് സന്ദര്‍ശിക്കുകയും എംബസി വളപ്പില്‍ യുഎസ് പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

അതേ സമയം, എംബസി തുറക്കുന്നതിനുള്ള കൃത്യമായ തീയതിയോ സമയക്രമമോ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ പുറത്തുവിട്ടിട്ടില്ല.