Home LATEST NEWS malyalam പുതിയ വാർത്ത പണിപൂര്‍ത്തിയായി ചൂടാറും മുമ്പേ റോഡ് തകര്‍ന്നു

പണിപൂര്‍ത്തിയായി ചൂടാറും മുമ്പേ റോഡ് തകര്‍ന്നു

18
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ആദിവാസി മേഖലയായ വ്‌ലാവെട്ടിയെയും കള്ളിക്കാടിനെയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം തകര്‍ന്നു. നിര്‍മാണം പൂര്‍ത്തിയാക്കി 12 മണിക്കൂര്‍ പിന്നിടുന്നതിനുമുമ്പാണ് റോഡ് പൊളിഞ്ഞത്.

റോഡ് നിര്‍മാണത്തില്‍ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ ആരോപിച്ചു. വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. സ്ഥലപരിശുദ്ധീകരണം പോലും നടത്താതെയാണ് ടാര്‍ ചെയ്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഇന്നലെ രാവിലെയായിരുന്നു റോഡ് പണി പൂര്‍ത്തിയായത്. ഇന്ന് വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ തന്നെ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു. 20 ലക്ഷം രൂപ മുടക്കിയാണ് റോഡ് പ്രവൃത്തി നടത്തിയത്. റോഡിന്റെ ഗുണനിലവാരക്കുറവ് ചൂണ്ടിക്കാട്ടിയിട്ടും കോണ്‍ട്രാക്ടര്‍ നിര്‍മാണം തുടരുകയായിരുന്നുവെന്ന് വാര്‍ഡ് മെമ്പറും നാട്ടുകാരും പറയുന്നു.