Source :- SIRAJLIVE NEWS
കോഴിക്കോട് | നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിന് നേരെ ആക്രമണം. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് രണ്ട് വിവാഹ സംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. ഏഴ് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്നില്‍ പോയ ഒരു വിവാഹ സംഘത്തിന്റെ കാറിന് പിന്നില്‍ മറ്റൊരു വിവാഹ സംഘത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടു കൂടി സംഘര്‍ഷമുണ്ടായി. മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് പിന്നിലെ കാറിലുണ്ടായിരുന്നവര്‍ അടിച്ചുതകര്‍ത്തു. കാറിലുണ്ടായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചില്ല് ദേഹത്ത് തെറിച്ചാണ് പരുക്കേറ്റത്. പരുക്കേറ്റ മറ്റ് മൂന്ന് പേരും ഇതേ കാറിലുള്ളവരാണ്. അബിന്‍, അബിന്റെ സഹോദരി, സഹോദരീഭര്‍ത്താവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ ആരും ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.