Home ബിസിനസ്സ് business malyalam നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി; വീണാ നായര്‍ ഏറ്റുമാനൂരിൽ

നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി; വീണാ നായര്‍ ഏറ്റുമാനൂരിൽ

14
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി. നടി വീണാ നായര്‍ ഏറ്റുമാനൂരിലും മത്സരിക്കും. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും. ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

തൃപ്പൂണിത്തുറയില്‍ എന്നല്ല, കേരളത്തില്‍ എവിടേയും താന്‍ മത്സരിക്കാനില്ലെന്ന് സാബു എം ജേക്കബ് അറിയിച്ചു. ഒരുപാട് രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ ഇരിക്കുന്ന വേദിയില്‍ പല പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമായിട്ടാണെന്ന് അഞ്ജലി നായര്‍ പറഞ്ഞു.

എല്ലാ പാര്‍ട്ടിക്കാരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. താന്‍ രാഷ്ട്രീയക്കാരിയായി കാണാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം പാലിക്കണമെന്ന വിശ്വാസത്തോടെയാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചത്. സ്ഥാനാര്‍ത്ഥിയാകുന്നതിനെ ഭര്‍ത്താവും പിന്തുണച്ചുവെന്ന് അഞ്ജലി നായര്‍ പറഞ്ഞു. തനിക്ക് വേറെ രാഷ്ട്രീയ പശ്ചാത്തലമൊന്നും ഇല്ലെന്നും അഞ്ജലി നായര്‍ കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറയിലെ എല്ലാ ജനങ്ങള്‍ക്കൊപ്പവും താനുണ്ടാകും. അവരുടെ വീട്ടില്‍ ഒരു മകളെപ്പോലെ, അവരുടെ പ്രശ്‌നങ്ങള്‍ എല്ലാം തന്നോട് പറയാം. തന്റെ ഭാഗത്തു നിന്നും പരമാവധി എല്ലാ സഹായവും ചെയ്തു നല്‍കും. ഇതു തന്റെ ഉറപ്പാണെന്നും അഞ്ജലി നായര്‍ പറഞ്ഞു. നടന്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.