Home LATEST NEWS malyalam പുതിയ വാർത്ത ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി ‘തജ്‌മീൽ’ ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി ‘തജ്‌മീൽ’ ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്

4
0

Source :- SIRAJLIVE NEWS

ദുബായ്| ആരോഗ്യ-സൗന്ദര്യ സംരക്ഷണ മേഖലയിൽ നൂതന ചികിത്സകൾ ലഭ്യമാക്കാനായി ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള പ്രീമിയം കോസ്മെറ്റിക്സ് ബ്രാൻഡ് തജ്‌മീൽ  ജുമൈറയിൽ ഫ്ലാഗ്ഷിപ്പ് ക്ലിനിക് തുറന്നു. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ആരോഗ്യ-സാമൂഹിക-ഫാഷൻ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

യുഎഇയുടെ സാമ്പത്തിക സുസ്ഥിരതയിലും ആരോഗ്യമേഖലയുടെ വളർച്ചയിലുമുള്ള വിശ്വാസമാണ് പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഡോ. താനി പറഞ്ഞു. അത്യാധുനിക സൗന്ദര്യവർധക ചികിത്സാ രംഗത്തും പുനരുജ്ജീവന ചികിത്സാ രംഗത്തും ബുർജീൽ ഹോൾഡിങ്‌സ് നടത്തുന്ന നിക്ഷേപങ്ങൾ രോഗികളുടെ മാറുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതാണ്. ലോകോത്തര ആരോഗ്യ സേവനങ്ങളുടെ പ്രാദേശിക ഹബ്ബ് എന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഇത്തരം കേന്ദ്രങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിലെ ആരോഗ്യമേഖലയിൽ ബുർജീൽ ഹോൾഡിങ്‌സ് നടത്തുന്ന മുന്നേറ്റത്തിന്റെ തുടർച്ചയായാണ്  തജ്‌മീൽ ഫ്ലാഗ്ഷിപ്പ് ക്ലിനിക്. സിലിക്കൺ സെൻട്രൽ മാളിലെ ബുർജീൽ മെഡിക്കൽ സെന്റർ ഉദ്ഘാടനത്തിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ദുബായിൽ ആരംഭിക്കുന്ന പ്രധാന സംരംഭമാണിത്. ഗ്രൂപ്പിന്റെ ബിസിനസ് തുടർച്ച പദ്ധതികളുടെയും നിശ്ചയിച്ച വളർച്ചാ ലക്ഷ്യങ്ങളുടെയും ഭാഗമായാണ് ഈ വിപുലീകരണം.

യുഎഇയിൽ നിക്ഷേപം തുടരാൻ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും നിശ്ചയിച്ച വളർച്ചാ പദ്ധതികളുമായി  മുന്നോട്ട് പോകാനാണ് ലക്ഷ്യമെന്നും ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ജുമൈറയിലെ ശാന്തമായ അന്തരീക്ഷത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. കോസ്മെറ്റോളജി, ഡെന്റൽ, സർജിക്കൽ കെയർ എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം സവിശേഷ ചികിത്സകൾ ഇവിടെ ലഭ്യമാണ്. തുർക്കി ആസ്ഥാനമായുള്ള പ്രശസ്ത ഹെയർ ട്രാൻസ്പാൻറ് കേന്ദ്രമായ സുസർമെഡ് ക്ലിനിക്കുമായി സഹകരിച്ചുള്ള ഹെയർ ട്രാൻസ്പ്ലാന്റ് സെന്റർ തജ്‌മീൽ ക്ലിനിക്കിൽ മെയിൽ തുറക്കും. മെഡിക്കൽ ഡയറക്ടറും സ്പെഷ്യലിസ്റ്റ് പ്ലാസ്റ്റിക് സർജനുമായ ഡോ. ഷെഹ്‌സാദി കോഹ്‌ലിയുടെ നേതൃത്വത്തിൽ വിദഗ്ധരായ ഡോക്ടർമാരുടെ സംഘമാണ് ക്ലിനിക്കിലുള്ളത്.