Home LATEST NEWS malyalam പുതിയ വാർത്ത ദീദിയുടെ 10 പ്രതിജ്ഞകള്‍; ബംഗാളില്‍ മമത പ്രകടന പത്രിക പുറത്തിറക്കി

ദീദിയുടെ 10 പ്രതിജ്ഞകള്‍; ബംഗാളില്‍ മമത പ്രകടന പത്രിക പുറത്തിറക്കി

8
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | ദീദിയുടെ 10 പ്രതിജ്ഞകള്‍ എന്നപേരില്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ലക്ഷ്മി ഭണ്ഡാര്‍ പദ്ധതിക്ക് കീഴില്‍ വനിതകള്‍ക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വര്‍ധിപ്പിച്ച് 1,500 രൂപയാക്കും. പട്ടികജാതി-വര്‍ഗ വനിതകള്‍ക്ക് 1,700 രൂപയും പ്രതിമാസം നല്‍കും.

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 1,500 രൂപ പ്രതിമാസം പോക്കറ്റ് മണി നല്‍കും. കര്‍ഷക കുടുംബങ്ങളെ സഹായിക്കാന്‍ മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക കര്‍ഷക ബജറ്റും പ്രകടനപത്രികയില്‍ ഉണ്ട്. എല്ലാ ബൂത്തുകളിലും ചികിത്സാസഹായവും സ്‌കൂളുകളില്‍ ആധുനിക സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സ്‌കൂളുകളില്‍ ഇ-ലേണിംഗ് സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏഴിലധികം പുതിയ ജില്ലകളും ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും ഉണ്ടാകും.