Source :- SIRAJLIVE NEWS
തൃശൂര്‍| എരുമപ്പെട്ടിയില്‍ തെരുവു നായുടെ കടിയേറ്റ് കിടപ്പുരോഗിയായ വയോധിക മരിച്ചു. കാര്‍ത്യായനി (84) യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വയോധികയുടെ ഭിന്നശേഷിക്കാരനായ മകനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. നായയെ പിടികൂടാനായിട്ടില്ല.



