Home ബിസിനസ്സ് business malyalam തെരഞ്ഞെടുപ്പ് സമയത്ത് എൻ എം രാജുവിൻ്റെ പക്കല്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; സമ്മതിച്ച് ആൻ്റോ ആൻ്റണി

തെരഞ്ഞെടുപ്പ് സമയത്ത് എൻ എം രാജുവിൻ്റെ പക്കല്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; സമ്മതിച്ച് ആൻ്റോ ആൻ്റണി

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തെരഞ്ഞെടുപ്പ് സമയത്ത് എൻ. എം. രാജുവിൽ നിന്ന് പണം സ്വീകരിച്ചതായി ആന്റോ ആന്റണി എംപി സമ്മതിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പലരും സഹായിക്കാറുണ്ടെന്നും, അതിന്റെ ഭാഗമായാണ് എൻ. എം. രാജു തന്നെ സഹായിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, എത്ര തുകയാണ് ലഭിച്ചതെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല.

തെരഞ്ഞെടുപ്പിന് ശേഷം രണ്ട് മാസം കഴിഞ്ഞ് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, താൻ അതേ തുക തന്നെ തിരികെ നൽകിയിട്ടുണ്ടെന്ന് ആന്റോ ആന്റണി വ്യക്തമാക്കി. രാജുവിന്റെ മകൾ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച തുക സഹായമായാണ് കരുതിയിരുന്നതെന്നും, ഇപ്പോൾ എൻ. എം. രാജു തനിക്കെതിരെ കള്ള ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആന്റോ ആന്റണി ആരോപിച്ചു.

അതേസമയം, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആന്റോ ആന്റണി തന്റെ കമ്പനിയിൽ നിന്ന് 2 കോടി രൂപ വായ്പയായി കൈപ്പറ്റിയതായി എൻ. എം. രാജു വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫണ്ട് അപര്യാപ്തമായതിനെ തുടർന്ന് ആന്റോ ആന്റണിയുടെ ഭാര്യ പലതവണ തന്റെ ഓഫീസിലും വീട്ടിലും എത്തി സഹായം അഭ്യർത്ഥിച്ചതിനാലാണ് തുക നൽകിയതെന്ന് രാജു പറഞ്ഞു.

രണ്ട് മാസത്തിനകം പണം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഏഴ് വർഷം കഴിഞ്ഞിട്ടും പൂർണ്ണ തുക തിരിച്ചടച്ചിട്ടില്ലെന്നാണ് രാജുവിന്റെ ആരോപണം. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപ മാത്രമാണ് (ഓരോ ഘട്ടത്തിലും 10 ലക്ഷം രൂപ വീതം) തിരികെ ലഭിച്ചതെന്നും, ബാക്കി തുക നൽകാൻ ആന്റോ ആന്റണി തയ്യാറായിട്ടില്ലെന്നും എൻ. എം. രാജു ആരോപിച്ചു.