Home LATEST NEWS malyalam പുതിയ വാർത്ത തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദം; അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദം; അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മഠത്തില്‍വരവ് സമയം പോലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടില്ല. പൂരം അലങ്കോലപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട്. ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തില്‍ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. സംഭവത്തില്‍ സിസിടിവി, ഫോണ്‍ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണ് വിശദീകരണം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.