Home LATEST NEWS malyalam പുതിയ വാർത്ത തിരുവനന്തപുരത്തുനിന്ന് 16 കാരിയെ പ്രണയം നടിച്ചു കടത്തിക്കൊണ്ടുപോയ ബീഹാര്‍ സ്വദേശി പിടിയില്‍

തിരുവനന്തപുരത്തുനിന്ന് 16 കാരിയെ പ്രണയം നടിച്ചു കടത്തിക്കൊണ്ടുപോയ ബീഹാര്‍ സ്വദേശി പിടിയില്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പ്രണയം നടിച്ച് തിരുവനന്തപുരത്തെ പതിനാറുകാരിയെ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയും പെണ്‍കുട്ടിയേയും പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കണ്ടെത്തി.

വര്‍ഷങ്ങളായി കേരളത്തിലെ വിവിധയിടങ്ങളില്‍ മീന്‍ കച്ചവടം നടത്തിവരുന്ന ദാവൂദിനു മലയാളം നന്നായി അറിയാം. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ബുധനാഴ്ച രാവിലെയാണ് പ്രതി മണക്കാട് നിന്ന് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പഞ്ചാബിലെ ലുധിയാനയിലെത്തിയതായി കണ്ടെത്തി.

അവിടെ ഒരു ഗ്രാമത്തില്‍നിന്നാണ് ഫോര്‍ട്ട് എസ്‌ഐ സുരേഷ്, എസ് സി പി ഒ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. പെണ്‍ കുട്ടിയെ മോചിപ്പിച്ചപോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു.