Home LATEST NEWS malyalam പുതിയ വാർത്ത തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി നടന്‍ സുധീര്‍ കരമന മത്സരിച്ചേക്കും

തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി നടന്‍ സുധീര്‍ കരമന മത്സരിച്ചേക്കും

14
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മുന്‍ മന്ത്രി ആന്റണി രാജുവിന് അയോഗ്യത വന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി നടന്‍ സുധീര്‍ കരമന മത്സരിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത നാല് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. മുന്‍ മന്ത്രി ആന്റണി രാജുവിന് അയോഗ്യത വന്നതോടെയാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിസന്ധിയുണ്ടായത്. സി എം പി നേതാവ് സി പി ജോണ്‍ ആണ് തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാര്‍ഥി. ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്ന നടനാണ് സുധീര്‍ കരമന. അധ്യാപകനായിരുന്ന അദ്ദേഹം വി ആര്‍ എസ് എടുത്ത് ഇപ്പോള്‍ അഭിനയരംഗത്ത് മാത്രമായി തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും സര്‍ക്കാറിന്റെയും സാംസ്‌കാരിക പരിപാടികളില്‍ ഉള്‍പ്പെടെ സജീവമാണ്.

സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ പ്രചാരണത്തിന് ആവശ്യമായ സമയം ലഭിക്കൂ എന്നതിനാല്‍, സ്ഥാനാര്‍ഥികളാകാത്ത മറ്റ് മണ്ഡലങ്ങളിലും ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.