Home LATEST NEWS malyalam പുതിയ വാർത്ത ഡ്രൈവിങ്ങിനിടെ എമർജൻസി അലർട്ട് ലഭിച്ചാൽ എന്ത് ചെയ്യണം? ദുബൈ പോലീസ് പറയുന്നത് കേൾക്കുക

ഡ്രൈവിങ്ങിനിടെ എമർജൻസി അലർട്ട് ലഭിച്ചാൽ എന്ത് ചെയ്യണം? ദുബൈ പോലീസ് പറയുന്നത് കേൾക്കുക

8
0

Source :- SIRAJLIVE NEWS

ദുബൈ | അമേരിക്ക, ഇസ്റാഈൽ, ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ യു എ ഇ നിവാസികൾക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി അധികൃതർ. ഫോണുകളിൽ എമർജൻസി അലർട്ട് ലഭിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ദുബൈ പോലീസ് വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.

നിങ്ങൾ വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോഴാണ് എമർജൻസി അലർട്ട് ലഭിക്കുന്നതെങ്കിൽ പരിഭ്രാന്തരാകാതെ ശ്രദ്ധയോടെ ഡ്രൈവിംഗ് തുടരുക. റോഡിൽ പെട്ടെന്ന് വണ്ടി നിർത്താനോ അനാവശ്യമായി സൈഡ് ആക്കാനോ പാടില്ല. യാത്രയ്ക്കിടെ സൈനിക നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ ചിത്രീകരിക്കാനോ വീഡിയോ പകർത്താനോ ശ്രമിക്കരുത്. ഇത്തരം കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ അനുവദിക്കരുത്.

സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയാലുടൻ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും അകന്ന് ഉള്ളിലെ മുറികളിൽ അഭയം പ്രാപിക്കുകയും വേണം. ഔദ്യോഗികമായി അപകടമൊഴിഞ്ഞു എന്ന അറിയിപ്പ് ലഭിക്കുന്നത് വരെ അവിടെ തന്നെ തുടരണം. ഔദ്യോഗിക ചാനലുകൾ വഴി മാത്രം വിവരങ്ങൾ അറിയണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Summary

Dubai Police have issued essential safety guidelines for residents receiving emergency alerts while driving, amid escalating regional tensions between the US, Israel, and Iran. Drivers are advised to remain calm, avoid abrupt stops, and refrain from filming any military activity they might encounter. Once at a safe destination, individuals should stay indoors away from windows until an official all-clear is issued.