Source :- SIRAJLIVE NEWS
നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലെ റമസാന്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സജ്ജരായി വളണ്ടിയര്‍മാര്‍. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാര്‍ഥികളും താമസക്കാരും പരിസരവാസികളും വ്യാപാരികളും ഉള്‍പ്പെടെയുള്ള 786 അംഗ വളണ്ടിയര്‍ വിംഗാണ് രൂപീകരിച്ചിരിക്കുന്നത്.
ഇഫ്താറിനെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനും റമസാന്‍ 17ാം രാവിലെ ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനവും മറ്റ് സംഗമങ്ങളും ക്രിയാത്മകമായി വിജയിപ്പിക്കുന്നതിനുമായാണ് വളണ്ടിയര്‍ വിംഗ് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം ആയിരങ്ങള്‍ക്ക് നോമ്പ് തുറക്കാനും ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കാനും ആവശ്യമായ സൗകര്യങ്ങളാണ് വളണ്ടിയര്‍ വിംഗ് ഏര്‍പ്പെടുത്തുന്നത്.
നോളജ് സിറ്റി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഉനൈസ് സഖാഫി കാന്തപുരം അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ബി സി ലുഖ്മാന്‍ ഹാജി, ജാഫര്‍ എലിക്കാട്, ജാമിഉല്‍ ഫുതൂഹ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇര്‍ശാദ് നൂറാനി കരുവന്‍ പൊയില്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍മാരായ ജഫ്‌സല്‍, സത്താര്‍ സംസാരിച്ചു.



