Home LATEST NEWS malyalam പുതിയ വാർത്ത ജപ്പാൻ തരും ലോട്ടസ് പ്രോഗ്രാം

ജപ്പാൻ തരും ലോട്ടസ് പ്രോഗ്രാം

3
0

Source :- SIRAJLIVE NEWS

ന്ത്യയുമായുള്ള അക്കാദമിക്- ഗവേഷണ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജപ്പാൻ സർക്കാർ “ലോട്ടസ് പ്രോഗ്രാം- 2026’ പ്രഖ്യാപിച്ചു. ആയിരം മാസ്റ്റേഴ്സ് വിദ്യാർഥികൾ, പി എച്ച് ഡി സ്കോളർമാർ, പോസ്റ്റ് ഡോക്ടറൽ ഗവേഷകർ എന്നിവർക്കാണ് ഈ പ്രോഗ്രാമിൽ അവസരം ലഭിക്കുക.

യുവ ഗവേഷകർ

സംയുക്ത ഗവേഷണ പദ്ധതികളെ പിന്തുണക്കുന്നതിനും കരിയർ വികസനം മെച്ചപ്പെടുത്തുന്നതിനും യുവ ഗവേഷകർക്ക് പ്രമുഖ ജാപ്പനീസ് സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും പ്രവർത്തിക്കാനുള്ള അവസരങ്ങൾ നൽകുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മികച്ച സാമ്പത്തിക സഹായം, ഘടനാപരമായ മെന്റർഷിപ്പ്, നൂതന ഗവേഷണ സൗകര്യങ്ങൾ എന്നിവ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇന്ത്യൻ ഗവേഷകർക്ക് ലഭ്യമായ ഏറ്റവും ആകർഷകമായ അന്താരാഷ്ട്ര ഗവേഷണ അവസരങ്ങളിലൊന്നാണിത്.

എന്താണ് ലോട്ടസ് പ്രോഗ്രാം?

ഗവേഷണ രംഗത്തെ പ്രതിഭകളെ സഹകരിച്ചുള്ള ഗവേഷണത്തിനായി ജപ്പാനിലേക്ക് എത്തിക്കുന്ന ജാപ്പനീസ് സർക്കാറിന്റെ പദ്ധതിയാണിത്. ഈ പ്രോഗ്രാം രണ്ട് വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു: ലോട്ടസ് ബേസിക്, ലോട്ടസ് ആസ്പയർ. രണ്ട് വിഭാഗങ്ങളിലും ധനസഹായം ലഭിക്കുമെങ്കിലും ആസ്പയർ വിഭാഗത്തിൽ മെച്ചപ്പെട്ട സാമ്പത്തിക സഹായം, ദീർഘകാല കാലാവധി, അളക്കാവുന്ന ഗവേഷണ ഫലങ്ങൾ എന്നിവക്ക് മുൻഗണന നൽകുന്നു.

സാമ്പത്തിക സഹായങ്ങൾ എങ്ങനെ?

ലോട്ടസ് ബേസിക് വിഭാഗത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് 12 മാസം വരെ താമസം ഉൾപ്പെടെയുള്ള ജീവിതച്ചെലവുകൾക്കായി പ്രതിമാസം 240,000 യെൻ (ഏകദേശം 1.4 ലക്ഷം രൂപ) ലഭിക്കും. കൂടാതെ, ജോയിന്റ് സൂപ്പർവിഷൻ സപ്പോർട്ടിനായി വർഷത്തിൽ 5,00,000 യെൻ (ഏകദേശം 2.9 ലക്ഷം രൂപ) അനുവദിക്കും. ഇത് ജപ്പാനിലെ യാത്രകൾക്കും ഗവേഷണ സാമഗ്രികൾക്കും ഇന്ത്യൻ സൂപ്പർവൈസർക്കുള്ള താമസസൗകര്യത്തിനുമായി ഉപയോഗിക്കാം.

ലോട്ടസ് ആസ്പയർ വിഭാഗത്തിലും പ്രതിമാസം 2,40,000 യെൻ (1.4 ലക്ഷം രൂപ) ലഭിക്കുമെങ്കിലും കാലാവധി 36 മാസം വരെയായിരിക്കും. ജോയിന്റ് സൂപ്പർവിഷൻ സപ്പോർട്ടായി പ്രതിവർഷം 1,500,000 യെൻ (ഏകദേശം 8.8 ലക്ഷം രൂപ) ലഭിക്കും. മൊത്തത്തിൽ ലോട്ടസ് ആസ്പയർ പ്രോഗ്രാമിന് കീഴിൽ പ്രതിവർഷം 4,380,000 യെൻ (ഏകദേശം 25.6 ലക്ഷം രൂപ) വരെ സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്.

ആർക്കെല്ലാം അപേക്ഷിക്കാം?

പരമാവധി 40 വരെ പ്രായമുള്ള മാസ്റ്റേഴ്സ് വിദ്യാർഥികൾ, പി എച്ച് ഡി സ്കോളർമാർ, പോസ്റ്റ് ഡോക്ടറൽ ഗവേഷകർ എന്നിവർക്ക് ഈ പ്രോഗ്രാമിൽ അപേക്ഷിക്കാം. ദേശീയതയിൽ നിയന്ത്രണമില്ലെങ്കിലും, ഈ സംരംഭം പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള ഗവേഷകരെ ലക്ഷ്യം വെച്ചുള്ളതാണ്. അപേക്ഷകർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. പകരം, ജപ്പാനിലെ സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ ഉള്ള ഒരു പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ (പി ഐ) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ള ഉദ്യോഗാർഥികൾ ആദ്യം ജപ്പാനിൽ തങ്ങളുടെ ഗവേഷണത്തിന് മേൽനോട്ടം വഹിക്കാൻ തയ്യാറുള്ള ഒരു പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററെ (പി ഐ) കണ്ടെത്തണം. ഈ പി ഐ ആയിരിക്കും ഉദ്യോഗാർഥിക്ക് വേണ്ടി അപേക്ഷ നൽകുക. വിദ്യാർഥികളിൽ നിന്നോ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്നോ നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

പ്രധാന തീയതികൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:

2026 ജൂൺ 9

അവലോകനവും തിരഞ്ഞെടുപ്പും:

2026 ജൂൺ മുതൽ ആഗസ്റ്റ് വരെ.

ഫലപ്രഖ്യാപനം:

2026 ആഗസ്റ്റ് അവസാനംമുതൽ പ്രതീക്ഷിക്കാം.