Home LATEST NEWS malyalam പുതിയ വാർത്ത ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 2 മത്സരങ്ങള്‍ സംഘടിപ്പിച്ചു

8
0

Source :- SIRAJLIVE NEWS

മലപ്പുറം | ‘ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി’ എന്ന സന്ദേശം ഉയര്‍ത്തി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ചെമ്മണൂര്‍ ക്രിക്കറ്റ് ലീഗ് (CCL) എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ സ്റ്റാഫുകള്‍ ചേര്‍ന്നുള്ള 44 ടീമുകള്‍ തമ്മിലാണ് മത്സരം നടന്നത്.

ആവേശകരമായ ഫൈനല്‍ മത്സരങ്ങള്‍ മലപ്പുറം ജില്ലയിലെ കെ എല്‍ എം ഗ്രൗണ്ടില്‍ നടന്നു. രണ്ട് ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടന്നത്.

വിജയികളായ കോഴിക്കോട് റീജ്യണല്‍ ഓഫീസ് ടീമിന് ബോചെ സമ്മാനത്തുകയായ 50,000 രൂപയും ട്രോഫിയും സമ്മാനിച്ചു.