Home LATEST NEWS malyalam പുതിയ വാർത്ത ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ; നയതന്ത്രം ഇനി എളുപ്പമെന്ന് ട്രംപ്

ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ; നയതന്ത്രം ഇനി എളുപ്പമെന്ന് ട്രംപ്

2
0

Source :- SIRAJLIVE NEWS

ടെഹ്റാൻ | ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശക്തമായി പകരം ചോദിക്കുമെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ‘ഏറ്റവും വിനാശകരമായ’ സൈനിക നീക്കം ഉടൻ ആരംഭിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) മുന്നറിയിപ്പ് നൽകി.

ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് (Fars) പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഇസ്രായേലിലെ അധിനിവേശ പ്രദേശങ്ങളെയും മേഖലയിലുടനീളമുള്ള അമേരിക്കൻ ‘ഭീകര’ താവളങ്ങളെയും ലക്ഷ്യമിട്ടുള്ള അതിശക്തമായ ആക്രമണം ഉടൻ ആരംഭിക്കുമെന്നാണ് ഐ ആർ ജി സി വ്യക്തമാക്കുന്നത്. ഖാംനഈയുടെ വധത്തിന് പകരമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇറാൻ ലക്ഷ്യമിടുന്നത്.

ഖാംനഈയുടെ അഭാവത്തിൽ രാജ്യത്തിന്റെ ഭരണം താൽക്കാലികമായി നിയന്ത്രിക്കാൻ മൂന്നംഗ നേതൃസമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്റ്, നീതിന്യായ വിഭാഗം തലവൻ (Chief Justice), ഗാർഡിയൻ കൗൺസിലിലെ ഒരു പണ്ഡിതൻ എന്നിവരടങ്ങുന്ന സമിതിയാണ് പരമോന്നത നേതാവിന്റെ ചുമതലകൾ നിർവ്വഹിക്കുക. അസംബ്ലി ഓഫ് എക്സ്പെർട്സ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ സമിതിക്കായിരിക്കും ഇറാന്റെ നിയന്ത്രണം എന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു.

അതേസമയം, ഖാംനഈയെ വധിച്ചതോടെ ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ഇനി ‘കൂടുതൽ എളുപ്പമായിരിക്കുമെന്ന്’ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സി ബി എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, സൈനിക നടപടികൾ ഇറാന്റെ നില പരുങ്ങലിലാക്കിയെന്നും ഇത് ചർച്ചകൾക്ക് പുതിയ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഒരു ദിവസം മുമ്പുണ്ടായിരുന്നതിനേക്കാൾ കാര്യങ്ങൾ ഇപ്പോൾ വളരെ എളുപ്പമാണ്. കാരണം അവർക്ക് ഇപ്പോൾ കനത്ത പ്രഹരമേറ്റിരിക്കുന്നു” – ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്ച നടന്ന ആക്രമണങ്ങൾ ലോകത്തിനും അമേരിക്കയ്ക്കും മികച്ച ദിനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Summary

Following the death of Supreme Leader Ayatollah Ali Khamenei, Iran’s IRGC has announced an imminent and “most devastating” offensive targeting Israeli territories and US military bases across the region. Amidst this military escalation, Iran has established a temporary three-member leadership council to oversee state affairs until a permanent successor is chosen. Meanwhile, President Donald Trump remarked that the successful strikes have significantly weakened Iran’s bargaining position, potentially making future diplomatic negotiations much easier for the United States.