Home LATEST NEWS malyalam പുതിയ വാർത്ത ഗൂഡല്ലൂര്‍ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ കോഴിക്കോട്ട് കാപ്പ ചുമത്തി ജയിലില്‍ അടച്ചു

ഗൂഡല്ലൂര്‍ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ കോഴിക്കോട്ട് കാപ്പ ചുമത്തി ജയിലില്‍ അടച്ചു

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | കോഴിക്കോട്ട് പിടിയിലായ ഗൂഡല്ലൂര്‍ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയായ ഗൂഡല്ലൂര്‍ ബിതര്‍ക്കാട് മേലാത്ത് വീട്ടില്‍ അബ്ദുല്‍ കബീറി(56)നെതിരെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്.

മലാപ്പറമ്പ് ഒരു വീട്ടില്‍ മോഷണം നടത്തിയ കുറ്റത്തിന് കോഴിക്കോട് ജില്ലാ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ഇയാള്‍. കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ജില്ലാ ജയിലില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കബീറിന്റെ പേരില്‍ മോഷണം, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയ കേസുകളാണ് നിലവിലുള്ളത്.

കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ ശുപാര്‍ശയില്‍ ജില്ലാ കലക്ടറാണ് കാപ്പ ഉത്തരവിറക്കിയത്.