Home LATEST NEWS malyalam പുതിയ വാർത്ത ഗുജറാത്ത് തീരത്ത് ബോട്ടില്‍ കടത്തുകയായിരുന്ന 203 കിലോ ലഹരി വസ്തുക്കളുമായി രണ്ട് ഇറാന്‍ സ്വദേശികള്‍ പിടിയില്‍

ഗുജറാത്ത് തീരത്ത് ബോട്ടില്‍ കടത്തുകയായിരുന്ന 203 കിലോ ലഹരി വസ്തുക്കളുമായി രണ്ട് ഇറാന്‍ സ്വദേശികള്‍ പിടിയില്‍

12
0

Source :- SIRAJLIVE NEWS

അഹമ്മദാബാദ് |  ഗുജറാത്ത് തീരത്ത് വന്‍ തോതില്‍ ലഹരി പിടിച്ചെടുത്തു. സ്പീഡ് ബോട്ടില്‍ കടത്തുകയായിരുന്ന 203 കിലോഗ്രാം ലഹരിമരുന്നാണ് ഗുജറാത്ത് എടിഎസും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇറാന്‍ പൗരന്മാരെയും കസ്റ്റഡിയിലെടുത്തു.ഇറാനില്‍നിന്ന് പഞ്ചാബിലേക്ക് ലഹരി കടത്താന്‍ ശ്രമിക്കവെയാണ് ബോട്ട് പിടികൂടിയത്.ഇറാന്‍ സ്വദേശികളായ അബ്ദുള്‍ മജീദ്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് പിടിയിലായത്.

ഇറാനിലെ ‘ഹാജി ഫിദ’ എന്ന പേരിലുള്ള ലഹരി സംഘം പഞ്ചാബിലെ ഒരാള്‍ക്ക് ലഹരിമരുന്ന് അയക്കാന്‍ പദ്ധതിയിടുന്നതായി എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി എടിഎസും കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു സ്പീഡ് ബോട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ബോട്ട് വളയുകയായിരുന്നു. പരിശോധനയില്‍ ഒരു കിലോഗ്രാം വീതമുള്ള 203 പാക്കറ്റ് ലഹരിമരുന്നും ബോട്ടില്‍നിന്ന് കണ്ടെടുത്തു.