Source :- SIRAJLIVE NEWS
പാരീസ് | പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലും ചെങ്കടലിലുമായി തങ്ങളുടെ അനവധി കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഫ്രാന്‍സ്. അറുപതോളം കപ്പലുകളാണ് കുടുങ്ങിയതെന്ന് ഫ്രഞ്ച് ഗതാഗത മന്ത്രി ഫിലിപ്പ് തബാറോ അറിയിച്ചു.
ഗള്‍ഫ് മേഖലയില്‍ 52ഉും ചെങ്കടലില്‍ എട്ടും കപ്പലുകളുമാണ് കുടുങ്ങിക്കിടക്കുന്നത്. ഈ കപ്പലുകളിലുള്ള ഫ്രഞ്ച് നാവികരുമായി അധികൃതര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
മേഖലയിലെ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഫ്രാന്‍സ് ഊര്‍ജിതമാക്കി വരികയാണ്. ഇതിനിടെയാണ് കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ എണ്ണം രാജ്യം വെളിപ്പെടുത്തിയത്.



