Home ബിസിനസ്സ് business malyalam ‘ഗണേഷ് കുമാർ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും’; മന്ത്രിക്ക് പ്രശംസയുമായി ഹൈബി ഈഡൻ എംപി

‘ഗണേഷ് കുമാർ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും’; മന്ത്രിക്ക് പ്രശംസയുമായി ഹൈബി ഈഡൻ എംപി

11
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രശംസിച്ച് ഹൈബി ഈഡൻ എംപി. പറഞ്ഞാൽ പറഞ്ഞത് പോലെ കാര്യങ്ങൾ നടപ്പാക്കുന്ന ആളാണ് ഗണേഷ് കുമാറെന്നും കെഎസ്‌ആർടിസിയുടെ ഐശ്വര്യമാണ് അദ്ദേഹം എന്നും ഹൈബി ഈഡൻ പറഞ്ഞു.എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞപ്പോൾ ആദ്യം താൻ വിശ്വസിച്ചിരുന്നില്ലെന്നും, എന്നാൽ പിന്നീട് അത് മന്ത്രി നടത്തി കാണിച്ചുവെന്നും ഹൈബി ഈഡൻ പറഞ്ഞു.

നവീകരിച്ച എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇതിനിടെ, കെഎസ്‌ആർടിസിക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. വിമാനങ്ങളിൽ ഉള്ളതുപോലെ ബസ് ഹോസ്റ്റസുമാരുടെ സേവനം ബസിൽ ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ യാത്രക്കാരുടെ സൗകര്യത്തിന് ഭക്ഷണവും ടോയ്‌ലറ്റ് സൗകര്യവും ബസിൽ ഒരുക്കുമെന്നും അറിയിച്ചു.

ആദ്യം തിരുവനന്തപുരം–കൊച്ചി റൂട്ടിലായിരിക്കും ഈ ബസ് സർവീസ് ആരംഭിക്കുക. റോഡ് നിർമാണം പൂർത്തിയായാൽ സർവീസ് തൃശൂർ വരെ നീട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.