Home LATEST NEWS malyalam പുതിയ വാർത്ത ഖാംനഈയുടെ വധം “മഹാ അപരാധം”; പിന്നിൽ പ്രവർത്തിച്ച അമേരിക്കൻ-സയണിസ്റ്റ് ശക്തികളെ ഇല്ലാതാക്കും: ഇറാൻ പ്രസിഡന്റ്

ഖാംനഈയുടെ വധം “മഹാ അപരാധം”; പിന്നിൽ പ്രവർത്തിച്ച അമേരിക്കൻ-സയണിസ്റ്റ് ശക്തികളെ ഇല്ലാതാക്കും: ഇറാൻ പ്രസിഡന്റ്

12
0

Source :- SIRAJLIVE NEWS

ടെഹ്റാൻ  | പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഖാംനഈയുടെ കൊലപാതകം “മഹാ അപരാധം” ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതിന് പിന്നിൽ പ്രവർത്തിച്ച അമേരിക്കൻ-സയണിസ്റ്റ് ശക്തികളെ ഇല്ലാതാക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

“ഈ രക്തം വെറുതെയാകില്ല, ഇത് ഇസ്ലാമിക ലോകത്തിന്റെയും ഷിയാ ചരിത്രത്തിന്റെയും പുതിയൊരു അധ്യായം കുറിക്കും. അധിനിവേശ ശക്തികളെ വേരോടെ പിഴുതെറിയുന്ന ഒരു പോരാട്ടമായി ഇത് മാറും” – പെസഷ്കിയാൻ പറഞ്ഞു. ഖാംനഈയുടെ വധത്തിൽ ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന് പുറമെ ഏഴ് ദിവസത്തെ പൊതുഅവധി കൂടി പ്രസിഡന്റ് പ്രഖ്യാപിച്ചു.

അതിനിടെ, ഖാംനഈക്ക് പുറമെ ഇറാന്റെ സുപ്രധാന സൈനിക ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) കമാൻഡർ മുഹമ്മദ് പാക്പൂർ, ഖാംനഈയുടെ മുഖ്യ ഉപദേഷ്ടാവ് അലി ശംഖാനി എന്നിവരാണ് കൊല്ലപ്പെട്ടത്. 2025 ജൂണിൽ ഇസ്റാഈൽ നടത്തിയ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യക്തിയായിരുന്നു അലി ശംഖാനി. എന്നാൽ ഇത്തവണത്തെ മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായി.

Summary

Iranian President Masoud Pezeshkian has formally denounced the assassination of Supreme Leader Ayatollah Ali Khamenei as a “great crime,” vowing that Iran will use all its strength to make the perpetrators regret their actions. As the nation begins 40 days of mourning and a week-long public holiday, state media also confirmed the deaths of IRGC Commander Mohammad Pakpour and high-level advisor Ali Shamkhani. This significant loss of both spiritual and military leadership has pushed the Iranian presidency to pledge a new era of resistance against what it terms “American-Zionist oppression.”