Home ബിസിനസ്സ് business malyalam ഖമനയിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ തീരുമാനമായെന്ന് സൂചന; അവരെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രയേല്‍

ഖമനയിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ തീരുമാനമായെന്ന് സൂചന; അവരെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രയേല്‍

12
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തീരുമാനമായെന്ന് സൂചന നല്‍കി ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്‌സ് അംഗങ്ങള്‍. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട് അംഗങ്ങളായ മുഹമ്മദ് മഹ്ദി മിര്‍ബാഗേരിയും ജഫാരിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേതൃത്വത്തെ തീരുമാനിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നുവെന്നും നിര്‍ണായകവും ഏകകണ്ഠവുമായ അഭിപ്രായം അംഗീകരിച്ചിട്ടുണ്ടെന്നും മിര്‍ബാഗേരി പറഞ്ഞു.

ഇറാനിലെ ഭരണഘടന അനുസരിച്ച് 88 അംഗ അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് ആണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്. കൊല്ലപ്പെട്ട ഖമനയിയുടെ മകന്‍ മോജ്തബ ഖമനയിയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ആരെയും വെറുതെ വിടില്ലെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട ഖമനയിയുടെ പിന്‍ഗാമികളെ ലക്ഷ്യം വയ്ക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. പിന്‍ഗാമികളെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെര്‍ട്സിലെ അംഗങ്ങളെയും ലക്ഷ്യം വയ്ക്കുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ പരമോന്നത നേതാവിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചന വന്നതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ പ്രസ്താവന.