Home LATEST NEWS malyalam പുതിയ വാർത്ത കോഴിക്കോട് എലത്തൂരില്‍ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

കോഴിക്കോട് എലത്തൂരില്‍ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

2
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് എലത്തൂരില്‍ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ് നായരെയാണ് എലത്തൂര്‍ പോലീസ് പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

പുതിയങ്ങാടി പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറക്കാന്‍ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടെ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ നിഖില്‍ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരന്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായത്.

തുടര്‍ന്ന് നിഖില്‍ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന പ്രതിയാണ് നിഖില്‍.