Home LATEST NEWS malyalam പുതിയ വാർത്ത കൊല്ലത്ത് ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

കൊല്ലത്ത് ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

10
0

Source :- SIRAJLIVE NEWS

കൊല്ലം |  ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം. കപ്പലുമായുള്ള കൂട്ടിയിടിയില്‍ മത്സ്യബന്ധന ബോട്ട് പൂര്‍ണമായും മുങ്ങി.ബോട്ടില്‍ 11 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കാണ് ബോട്ട് ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്.