Home LATEST NEWS malyalam പുതിയ വാർത്ത കൊലപാതക ശ്രമം; പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും

കൊലപാതക ശ്രമം; പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും

10
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ വല്യയന്തി വടക്കേചരുവില്‍ വീട്ടില്‍ അജികുമാറിനെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മിനിമോള്‍ ശിക്ഷിച്ചത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ ഓമനക്കുട്ടന്‍ എന്നയാളെ വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കോടതി വിധി.

2020 നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് നിന്ന ഇലവുമരം വെട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

പത്തനംതിട്ട എസ് എച്ച് ഒ. എ സുനിലാണ് കേസന്വേഷിച്ചതും പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിന്നി ഹാജരായി. കോടതി നടപടികളില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് സഹായിയായി.